സീതത്തോട്: ഗവി മീനാറിലെ അങ്കണവാടി ജീവനക്കാരി മേനകയുടെ മരണത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. യുവതി ക്രൂരമായ മർദനത്തിന് ഇരയായി എന്നാണ് പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക കണ്ടെത്തലുകൾ. ......
പാനൂർ: അധ്യാപിക ആദിത്യ അനിൽകുമാറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ആൺസുഹൃത്ത് ശരൺ ആദിത്യയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ......
കേരളത്തിന്റെ ഭാവി വികസനത്തെയും വ്യവസായ നയങ്ങളെയും മുൻനിർത്തി നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ.......
ന്യൂഡൽഹി: രാജ്യത്ത് നാളെ നീറ്റ് യു.ജി പുനഃപരീക്ഷ നടക്കാനിരിക്കെ, ടെലിഗ്രാം വഴി വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ 19കാരൻ ജയ്പൂരിൽ പിടിയിലായി. രാജസ്ഥാൻ ഭിൽവാര സ്വദേശിയും വിദ്യാർത്ഥിയുമായ ആകാശ് ചൗധരിയാണ് അറസ്റ്റിലായത്. ......
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിൽ അതിക്രൂരമായ റാഗിംഗിനെ തുടർന്ന് മരണപ്പെട്ട സിദ്ധാർത്ഥന്റെ പേരിൽ സംസ്ഥാനത്ത് പുതിയ റാഗിംഗ് വിരുദ്ധ നിയമം വരുന്നു. 'സിദ്ധാർത്ഥൻ ആന്റി റാഗിംഗ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട്' എന്നാണ് പുതിയ നിയമനിർമ്മാണത്തിന് പേരിട്ടിരിക്കുന്നത്. ......
തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റ് വികസന-ക്ഷേമ പദ്ധതികളിൽ നിന്നും സർക്കാർ ബോധപൂർവം പിൻവാങ്ങുന്നതിന്റെ തെളിവാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വൻകിട കോർപ്പറേറ്റ് താത്പര്യങ്ങൾ മാത്രം മുൻനിർത്തിയുള്ള ഈ ബഡ്ജറ്റിൽ ജനങ്ങൾക്ക് യാതൊരുവിധ വിസ്മയവുമില്ലെന്നും, ചരിത്രപ്രധാനമായ ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കാനാണ് ഇതിലൂടെ ശ്രമം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിന്റെ തീരപ്രദേശം ഒന്നാകെ സ്വകാര്യമേഖലയ്ക്ക് തീറെഴുതാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ......
തിരുവനന്തപുരം: പുതിയ നികുതികൾ ഒന്നും തന്നെ ചുമത്താതെ, സംസ്ഥാനത്തിന്റെ വികസനത്തിന് പുതിയൊരു ദിശാബോധം നൽകുന്ന പുതുയുഗ ബഡ്ജറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. ......
ഫിലഡൽഫിയ: ലോകകപ്പിലെ ആദ്യ മത്സരത്തിൽ സമനിലയിൽ കുടുങ്ങിയ ബ്രസീൽ വിജയവഴിയിലേക്ക് തിരിച്ചെത്തി. ഹെയ്തിക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ആധികാരിക ജയമാണ് ബ്രസീൽ സ്വന്തമാക്കിയത്. ......
ന്യൂഡൽഹി: രാജ്യത്തെ കാൽനടയാത്രക്കാർക്ക് വൻ സുരക്ഷയൊരുക്കുന്ന ചരിത്രപരമായ നിരീക്ഷണവുമായി സുപ്രീം കോടതി. റോഡരികിലെ തരംതിരിച്ച നടപ്പാതകളിലൂടെ (ഫൂട്ട്പാത്ത്) സുരക്ഷിതമായി നടക്കാനുള്ള അവകാശം ഭരണഘടനയുടെ 19(1)(d), 21 എന്നീ അനുച്ഛേദങ്ങൾ പ്രകാരം മൗലികാവകാശമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ......
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ഉപയോഗിച്ച മൊബൈൽ ഫോണിലെ വിവരങ്ങൾ മനഃപൂർവം മായ്ച്ചതായുള്ള സൂചനകൾ ശക്തമാകുന്നു. ജില്ലാ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഫോൺ റീസെറ്റ് ചെയ്തതായി വ്യക്തമായത്.
ചോദ്യം ചെയ്യലിനിടെ ഫോൺ റീസെറ്റ് ചെയ്ത് അതിലെ വിവരങ്ങൾ നീക്കം ചെയ്തതായി ജിതിൻ ഭാസ്കർ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായാണ് വിവരം. ......